രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് സംവിധായകൻ അറ്റ്ലിയും ഭാര്യ പ്രിയയും. ഇരുവരുടെയും സമൂഹമാധ്യമത്തിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്.
തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും അറ്റ്ലീ പറഞ്ഞു. ഇരുവരുടെയും മൂത്ത മകൻ മീർ ഈ സന്തോഷം പ്രേക്ഷകരോടു പങ്കുവയ്ക്കുന്ന രീതിയിലായിരുന്നു അറ്റ്ലിയുടെ പോസ്റ്റ്.
പ്രിയങ്ക ചോപ്ര, നസ്രിയ, കാജൽ അഗർവാൾ, രശ്മിക മന്ദാന, സമാന്ത, അനന്യ പാണ്ഡെ തുടങ്ങി നിരവധിപേർ മീറിനും മാതാപിതാക്കൾക്കും ആശംസകളുമായെത്തി.
2023 ജനുവരി 31നാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ജനിക്കുന്നത്. മീര്‍ എന്നാണ് കുട്ടിയുടെ പേര്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം.